ആകാശം ഒരു അത്ഭുതക്കാഴ്ചയാണ്. എന്നും മനുഷ്യന്‍റെ അന്വേഷണങ്ങള്‍ക്ക് ആകാശക്കാഴ്ചകള്‍ നല്‍കിയ പ്രേരണകള്‍ ചെറുതല്ല... ഇവിടെ ഒരു പുതിയ തുടക്കം ആകാശത്തിന്‍റെ വിവിധ ദൃശ്യവിരുന്നുമായി .....ആകാശക്കാഴ്ചകള്‍.....

തത്സമയ ദൃശ്യങ്ങള്‍ക്കായി സൈറ്റിന്‍റെ അവസാനഭാഗം നോക്കുക

counter free hit unique web

അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്‍ഷമായി 2009 നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാര്‍വിന്റെ ഇരുന്നൂറാം ജന്മദിനവും ഒറിജിന്‍ ഓഫ് സ്പീഷീസിന്റെ നൂറ്റമ്പതാം വാര്‍ഷികവും ഇതേ വര്‍ഷം തന്നെ. ഈ ശാസ്ത്രവര്‍ഷത്തില്‍ ഒരു ബ്ലോഗ് കൂടി.

scienceyear2009.blogspot.com

Tuesday, August 12, 2008

ഈ ആഴ്ചയിലെ ആകാശം.

ഈ ആഴ്ചയിലെ ആകാശം.

(വലുതായിക്കാണാന്‍ ചിത്രത്തില്‍ അമര്‍ത്തുക)

വ്യാഴം, വൃശ്ചികം നക്ഷത്രഗണം എന്നിവ വ്യക്തമായിക്കാണാം. വിവരങ്ങള്‍ക്ക് കഴിഞ്ഞ പോസ്റ്റുകള്‍ നോക്കുക. സംശയങ്ങള്‍ കമന്‍റിടുക.

Tuesday, August 5, 2008

വ്യാഴത്തെ കാണാം...

നമുക്കിപ്പോള്‍ വ്യാഴത്തെ കാണാം.

ആകാശത്ത് മനോഹരമായ കാഴ്ച കാണാന്‍ചിലപ്പോള്‍ മഴമേഘങ്ങള്‍ കനിഞ്ഞാല്‍(!) സാധിച്ചേക്കാം. ആഴ്ചയിലെ ആകാശം താഴെ. ചിത്രത്തില്‍ ഞെക്കി വലുതാക്കി കാണാം. വൃശ്ചികം നക്ഷത്രഗണവും വ്യാഴവും വളരെവ്യക്തമായിക്കാണാവുന്നതാണ്. ധനു ഗണത്തിലാണ് വ്യാഴം ഇപ്പോള്‍.



വ്യാഴത്തെ കണ്ടാല്‍ അറിയിക്കുമല്ലോ...


Friday, August 1, 2008

ഈ ആഴ്ചയിലെ ആകാശം...

ഈ ആഴ്ചയിലെ ആകാശമാണ് താഴെ.
ദിക്കുകള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

വ്യാഴത്തെ കാണാവുന്നതാണ്

(ചിത്രത്തില്‍ ഞെക്കിയാല്‍ വലുതായി കാണാം)
കൂടുതല്‍ വിവരങ്ങള്‍ അടുത്ത പോസ്റ്റുകളില്‍ ഇടുന്നതാണ്.

നക്ഷത്രനിരീക്ഷണം

.....ആകാശക്കാഴ്ചകള്‍.....
ആകാശം ഒരു അത്ഭുതക്കാഴ്ചയാണ്. എന്നും മനുഷ്യന്‍റെ അന്വേഷണങ്ങള്‍ക്ക് ആകാശക്കാഴ്ചകള്‍ നല്‍കിയ പ്രേരണകള്‍ ചെറുതല്ല...
ഇവിടെ ഒരു പുതിയ തുടക്കം ആകാശത്തിന്‍റെ വിവിധ ദൃശ്യവിരുന്നുമായി


എല്ലാ ആഴ്ചയിലും ആ ആഴ്ചയിലെ ആകാശവും അതിലെ കാഴ്ചകളും കാണാം. കൂടാതെ ആകാശനിരീക്ഷണത്തിനു വേണ്ട നിര്‍ദ്ദേശങ്ങളും ആ ആഴ്ചയിലെ പ്രധാന ആകാശസംഭവങ്ങളും നക്ഷത്രമാപ്പുകള്‍ പ്രിന്‍റ് എടുത്താല്‍ നിരീക്ഷണം എളുപ്പമായിരിക്കും.
തുറസ്സായ, ആകാശം വ്യക്തമായിക്കാണാവുന്ന സ്ഥലത്ത് മലര്‍ന്നു കിടന്നാണ് നോക്കേണ്ടത്.
വടക്കോട്ട് തല വച്ച് കിടക്കുന്നതാണ് അഭികാമ്യം. മാപ്പിലെ വടക്ക് വടക്കോട്ടായിത്തന്നെ പിടിക്കുക. മാപ്പും ആകാശവും തമ്മില്‍ താരതമ്യം ചെയ്യുക.