ശുക്രനേയു ബുധനേയും നമുക്ക് ഇപ്പോള്‍ കാണാവുന്നതാണ്. ബുധനെ കാണാന്‍ അല്പം ബുദ്ധിമുട്ടാണ് എങ്കിലും സൂര്യനസ്തമിക്കുന്നതിനു പുറകേ ചക്രവാളത്തില്‍ തടസ്സങ്ങളില്ലാത്ത ഇടത്ത് ചെന്ന് നോക്കുക. സൂര്യന്‍ അസ്തമിച്ചതിനു പുറകേ വ്യാഴവും ബുധനും കൂടി അസ്തമിക്കാന്‍ പോകുന്നത് കാണാനാകും. വ്യാഴത്തെ നല്ല വ്യക്തമായി തന്നെ കാണാന്‍ കഴിയും. അതിനടുത്ത് ബുധനും ഉണ്ടാകും. ശുക്രന്‍ കുറേക്കൂടി ഉയരത്തിലാണ് (തൊട്ടടുത്ത് ചന്ദ്രന്‍ ഉണ്ടാകും). അതിനാല്‍ കുറേ സമയം കൂടിക്കഴിഞ്ഞ ശേഷമേ അസ്തമിക്കൂ.
ഒരു നല്ല ടെലിസ്കോപ്പ് ഉണ്ടെങ്കില്‍ ശുക്രനേയും ബുധനേയും നോക്കുക. ശുക്രന്റേയും ബുധന്റേയും വൃദ്ധിക്ഷയം നിരീക്ഷിക്കാവുന്നതാണ്.
നഗ്നനേത്രങ്ങള്‍ കൊണ്ട് വൃദ്ധിക്ഷയങ്ങള്‍ ദര്‍ശിക്കാന്‍ കഴിയുന്നതല്ല. എന്തായാലും സൂര്യന്‍ അസ്തമിക്കുകയാണ്... കൂടാതെ രണ്ടായിരത്തി എട്ടും വിസ്മൃതിയിലാവുന്നു... ഒരു ആകാശക്കാഴ്ച കൂടി....
2009 ജനുവരി ഒന്നിന് എറണാകുളം രാജേന്ദ്രമൈതാനിയില്‍ വരുന്നവര്‍ക്ക് ടെലിസ്കോപ്പിലൂടെ ഈ കാഴ്ചകള്‍ കാണാന്‍ അവസരമുണ്ടാകുന്നതായിരിക്കും. ബുധനെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും ശുക്രനെ നിരീക്ഷിക്കാം.
എല്ലാ വായനക്കാര്‍ക്കും ആകാശക്കാഴ്ചകളുടെ പുതുവത്സരാശംസകള്‍