ഈ ആഴ്ചയിലെ ആകാശം ഇവിടെ കാണാം. ചൊവ്വ സൂര്യനൊപ്പം അസ്തമിച്ചു പോയി. വ്യാഴത്തെ നല്ല ശോഭയോടെ കാണാം.
വ്യാഴത്തിനടുത്ത് വൃശ്ചികം നക്ഷത്രഗണവും ദൃശ്യമാണ്. വളരെ എളുപ്പം തിരിച്ചറിയാന്‍ കഴിയുന്ന ഒരു നക്ഷത്രഗണമാണിത്. ഇതിലെ ചുവന്ന നക്ഷത്രം തൃക്കേട്ടയാണ്. വ്യാഴം കഴിഞ്ഞാല്‍ അതിന്‍റെ സമീപത്ത് ഏറ്റവും ശോഭയോടെ കാണാവുന്ന നക്ഷത്രമാണിത്.
നക്ഷത്രത്തിന്‍റെ അവസാന ദശകളിലൊന്നായ ചുവന്ന ഭീമന്‍ എന്ന അവസ്ഥയിലാണ് ഈ നക്ഷത്രം. ഏതാണ്ട് അഞ്ഞൂറു കോടി വര്‍ഷങ്ങള്‍ക്കപ്പുറം നമ്മുടെ സൂര്യനും ഈ അവസ്ഥയില്‍ എത്തിച്ചേരും.
ഇത്തവണ മറ്റൊരു നക്ഷത്രഗണത്തെക്കൂടി ചെറുതായി പരിചയപ്പെടാം. കിഴക്കേ ആകാശത്ത് അല്പം മാത്രം വടക്കു മാറി കാണപ്പെടുന്ന ഭാദ്രപഥചതുരം എന്ന ഗണമാണിത്.
(ചിത്രത്തില്‍ ഞെക്കിയാല്‍ വലുതായിക്കാണാം)
കൂടുതല്‍ വിശദാംശങ്ങള്‍ തുടര്‍ന്നുള്ള പോസ്റ്റുകളില്‍. രാത്രി 8.30 ന് ഉള്ള ആകാശമാണ് നല്‍കിയിരിക്കുന്നത്.
No comments:
Post a Comment