ആകാശം ഒരു അത്ഭുതക്കാഴ്ചയാണ്. എന്നും മനുഷ്യന്‍റെ അന്വേഷണങ്ങള്‍ക്ക് ആകാശക്കാഴ്ചകള്‍ നല്‍കിയ പ്രേരണകള്‍ ചെറുതല്ല... ഇവിടെ ഒരു പുതിയ തുടക്കം ആകാശത്തിന്‍റെ വിവിധ ദൃശ്യവിരുന്നുമായി .....ആകാശക്കാഴ്ചകള്‍.....

തത്സമയ ദൃശ്യങ്ങള്‍ക്കായി സൈറ്റിന്‍റെ അവസാനഭാഗം നോക്കുക

counter free hit unique web

അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്‍ഷമായി 2009 നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാര്‍വിന്റെ ഇരുന്നൂറാം ജന്മദിനവും ഒറിജിന്‍ ഓഫ് സ്പീഷീസിന്റെ നൂറ്റമ്പതാം വാര്‍ഷികവും ഇതേ വര്‍ഷം തന്നെ. ഈ ശാസ്ത്രവര്‍ഷത്തില്‍ ഒരു ബ്ലോഗ് കൂടി.

scienceyear2009.blogspot.com

Friday, August 22, 2008

വൃശ്ചികം നക്ഷത്രഗണത്തെ പരിചയപ്പെടാം

വൃശ്ചികം നക്ഷത്രഗണത്തെ പരിചയപ്പെടാം

(ചിത്രത്തില്‍ ഞെക്കിയാല്‍ വലുതായിക്കാണാം)

തേളിന്‍റെ ആകൃതിയിലുള്ള നക്ഷത്രഗണമാണിത്. നക്ഷത്ര നിരീക്ഷകര്‍ക്ക് കണ്ടെത്താന്‍ ഏറ്റവും എളുപ്പമുള്ള നക്ഷത്രഗണമാണിത്. ഇതിലെ ഏറ്റവുംപ്രകാശമേറിയ നക്ഷത്രം അന്‍റാറിസ് ആണ്. ചുവന്ന ഭീമനായ ഈ നക്ഷത്രം തൃക്കേട്ട എന്ന പേരിലാണ് കേരളത്തില്‍ അറിയപ്പെടുന്നത്. ഇതിന്‍റെ ചുവന്ന നിറം കാരണം "തൃക്കേട്ട തീക്കട്ട പോലെ" എന്നൊരു ചൊല്ലു പോലും ഉണ്ട്. വാലറ്റത്തുള്ള നക്ഷത്രങ്ങളെയെല്ലാം ചേര്‍ത്ത് മൂലം എന്ന പേരില്‍ അറിയപ്പെടുന്നു. ഈ തേളിന്‍റെ തലയില്‍ കാണുന്ന നക്ഷത്രങ്ങള്‍ അനിഴം എന്ന് അറിയപ്പെടുന്നു. ചെറിയ രണ്ട് നക്ഷത്രക്കുലകളേയും ചിത്രത്തില്‍ കാണാം. M6, M7 എന്നിവയാണിവ. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന നക്ഷത്രക്കുലകളാണിവ. ഇതില്‍ ടോളമി ക്ളസ്റ്റര്‍ എന്നറിയപ്പെടുന്ന M7 നക്ഷത്രക്കുലയില്‍ ഏതാണ്ട് 80 നക്ഷത്രങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഏതാണ്ട് 800 മുതല്‍ 1000 പ്രകാശവര്‍ഷങ്ങള്‍ അകലെയാണ് ഈ നക്ഷത്രക്കൂട്ടം. 25 പ്രകാശവര്‍ഷം വ്യാസത്തിനുള്ളിലാണ് ഈ നക്ഷത്രങ്ങള്‍ ചിതറിക്കിടക്കുന്നത്. വാല്‍ ഭാഗത്ത് കാണുന്ന രണ്ട് നക്ഷത്രങ്ങളെ പൂച്ചക്കണ്ണുകള്‍ എന്ന് പാശ്ചാത്യര്‍ വിളിക്കാറുണ്ട്. ഭാരതത്തില്‍ ഈ നക്ഷത്രങ്ങളെ കാലന്‍റെ കാവല്‍ നായ്കളായാണ് പരിഗണിച്ചിരിക്കുന്നത്. (മൂലം എന്ന നാളില്‍ പെട്ട നക്ഷത്രങ്ങളില്‍ രണ്ടെണ്ണം). വൃശ്ചികം എവിടെയാണ് എന്നറിയുവാന്‍ കഴിഞ്ഞ പോസ്റ്റുകള്‍ കാണുക. നക്ഷത്രമാപ്പില്‍ വ്യക്തമായി അവ അടയാളപ്പെടുത്തിയിട്ടുണ്ട്.

6 comments:

മയൂര said...

ഇവിടെയാദ്യമായാൺ, നക്ഷത്രഗണങ്ങളെ പരിചയപ്പെടുത്തൽ തുടരുമല്ലൊ... :)

dreamy eyes/അപരിചിത said...

hey its very interesting and informative...!

cool blog!
:)

ടോട്ടോചാന്‍ (edukeralam) said...

തീര്‍ച്ചയായും നക്ഷത്രഗണങ്ങളും ആകാശക്കാഴ്ചകളും ആകാശവിശേഷങ്ങളും എല്ലാം തുടരുന്നതാണ്...
ഇനിയും സന്ദര്‍ശിക്കുമല്ലോ..
മയൂരക്കും അപരിചിതക്കും നന്ദി.....

Siva said...

ഞാന്‍ ഈ ബ്ലോഗ് എങ്ങനെ ഇത്ര നാളും മിസ്സായി എന്നറിയില്ല , ഇപ്പോള്‍ അങ്കിളിന്റെ ബ്ലോഗിലെ കമന്റ് കണ്ടു എത്തിയതാണ് . പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

ഭാദ്രപഥചതുരം , ഇവയുടെ ഇഗ്ലീഷ് കൂടി കിട്ടിയിരുന്നെങ്കില്‍ ..

ടോട്ടോചാന്‍ (edukeralam) said...

ശിവ, തുടര്‍ന്നുള്ള പോസ്റ്റുകള്‍ ഉണ്ടാവും. മഴക്കാലമായതോടെ ഇടക്ക് മുടങ്ങി. ഇനി വൈകാതെ തുടരാം....
Pegasus ആണെന്നാണ് എന്‍റെ ഓര്‍മ്മ കൃത്യമായി നോക്കിയിട്ട് പറയാം..

Siva said...
This comment has been removed by the author.