ആകാശം ഒരു അത്ഭുതക്കാഴ്ചയാണ്. എന്നും മനുഷ്യന്‍റെ അന്വേഷണങ്ങള്‍ക്ക് ആകാശക്കാഴ്ചകള്‍ നല്‍കിയ പ്രേരണകള്‍ ചെറുതല്ല... ഇവിടെ ഒരു പുതിയ തുടക്കം ആകാശത്തിന്‍റെ വിവിധ ദൃശ്യവിരുന്നുമായി .....ആകാശക്കാഴ്ചകള്‍.....

തത്സമയ ദൃശ്യങ്ങള്‍ക്കായി സൈറ്റിന്‍റെ അവസാനഭാഗം നോക്കുക

counter free hit unique web

അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്‍ഷമായി 2009 നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാര്‍വിന്റെ ഇരുന്നൂറാം ജന്മദിനവും ഒറിജിന്‍ ഓഫ് സ്പീഷീസിന്റെ നൂറ്റമ്പതാം വാര്‍ഷികവും ഇതേ വര്‍ഷം തന്നെ. ഈ ശാസ്ത്രവര്‍ഷത്തില്‍ ഒരു ബ്ലോഗ് കൂടി.

scienceyear2009.blogspot.com

Wednesday, December 31, 2008

ശുക്രന്‍ , ബുധന്‍ എന്നിവ ചന്ദ്രനെപ്പോലെ വൃദ്ധിക്ഷയങ്ങള്‍ കാണിക്കുന്നു

ചന്ദ്രന് വൃദ്ധിക്ഷയം ഉണ്ടെന്ന് നമുക്കറിയാം. എന്നാല്‍ വൃദ്ധിക്ഷയങ്ങള്‍ അനുഭവപ്പെടുന്ന ആകാശഗോളം ചന്ദ്രന്‍ മാത്രമല്ല. ബുധനും ശുക്രനും ഇങ്ങിനെ വൃദ്ധിക്ഷയങ്ങള്‍ കാണിക്കാറുണ്ട്.


(2008 ഡിസംബര്‍ 31 ന്റെ കാഴ്ച)

ശുക്രനേയു ബുധനേയും നമുക്ക് ഇപ്പോള്‍ കാണാവുന്നതാണ്. ബുധനെ കാണാന്‍ അല്പം ബുദ്ധിമുട്ടാണ് എങ്കിലും സൂര്യനസ്തമിക്കുന്നതിനു പുറകേ ചക്രവാളത്തില്‍ തടസ്സങ്ങളില്ലാത്ത ഇടത്ത് ചെന്ന് നോക്കുക. സൂര്യന്‍ അസ്തമിച്ചതിനു പുറകേ വ്യാഴവും ബുധനും കൂടി അസ്തമിക്കാന്‍ പോകുന്നത് കാണാനാകും. വ്യാഴത്തെ നല്ല വ്യക്തമായി തന്നെ കാണാന്‍ കഴിയും. അതിനടുത്ത് ബുധനും ഉണ്ടാകും. ശുക്രന്‍ കുറേക്കൂടി ഉയരത്തിലാണ് (തൊട്ടടുത്ത് ചന്ദ്രന്‍ ഉണ്ടാകും). അതിനാല്‍ കുറേ സമയം കൂടിക്കഴിഞ്ഞ ശേഷമേ അസ്തമിക്കൂ.


(2008 ഡിസംബര്‍ 31 ന്റെ കാഴ്ച)

ഒരു നല്ല ടെലിസ്കോപ്പ് ഉണ്ടെങ്കില്‍ ശുക്രനേയും ബുധനേയും നോക്കുക. ശുക്രന്റേയും ബുധന്റേയും വൃദ്ധിക്ഷയം നിരീക്ഷിക്കാവുന്നതാണ്.


(2008 ഡിസംബര്‍ 31 ന്റെ കാഴ്ച)

നഗ്നനേത്രങ്ങള്‍ കൊണ്ട് വൃദ്ധിക്ഷയങ്ങള്‍ ദര്‍ശിക്കാന്‍ കഴിയുന്നതല്ല. എന്തായാലും സൂര്യന്‍ അസ്തമിക്കുകയാണ്... കൂടാതെ രണ്ടായിരത്തി എട്ടും വിസ്മൃതിയിലാവുന്നു... ഒരു ആകാശക്കാഴ്ച കൂടി....


2009 ജനുവരി ഒന്നിന് എറണാകുളം രാജേന്ദ്രമൈതാനിയില്‍ വരുന്നവര്‍ക്ക് ടെലിസ്കോപ്പിലൂടെ ഈ കാഴ്ചകള്‍ കാണാന്‍ അവസരമുണ്ടാകുന്നതായിരിക്കും. ബുധനെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും ശുക്രനെ നിരീക്ഷിക്കാം.

എല്ലാ വായനക്കാര്‍ക്കും ആകാശക്കാഴ്ചകളുടെ പുതുവത്സരാശംസകള്‍



9 comments:

sreeNu Lah said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

Calvin H said...

ശുക്രനും ചന്ദ്രനും കൂടെ ആകാശത്തില്‍ കസറുന്നു ഇപ്പോള്‍ :)
പോസ്റ്റിനു നന്ദി..
പുതുവല്‍സരാശംസകള്‍

കെ.കെ.എസ് said...

അന്തർ ഗ്രഹങൾ മാത്രമെ വൃദ്ധി ക്ഷയങൾ കാണിക്കൂ.? ക്ഷയം അമാവാസിയോള മെത്താറുണ്ടോ?

ടോട്ടോചാന്‍ said...

തീര്‍ച്ചയായും.. ബുധന്‍ ഈ മാസം ഇരുപതിനോടടുപ്പിച്ചും ശുക്രന്‍ മാര്‍ച്ച് ഇരുപത്തേഴിനടുപ്പിച്ചും കാണാതാവും.. പിന്നെയും തെളിഞ്ഞു തെളിഞ്ഞ് വരികയും പൂര്‍ണ്ണബുധനും, പൂര്‍ണ്ണശുക്രനും ആകും....

ആ വിവരങ്ങള്‍ ആ ദിവസങ്ങളില്‍ പോസ്റ്റാന്‍ ശ്രമിക്കുന്നതാണ്.
നന്ദി...കെ.കെ.എസ്

കെ.കെ.എസ് said...

ഒരുസംശയംകൂടിയുണ്ട്.രാത്രിയാകാശത്ത് ചിലപ്പോൾ ചലിക്കുന്നനക്ഷത്രങൾ പോലെ
ചില' moving bodies'കാണാറുണ്ട് .നിയതമായ സമയമോ ദിശയോ അനുസരി
ക്കുന്നതായി തോന്നുന്നില്ല.സാറ്റ്ലൈറ്റ്സ് തന്നെ യാണൊ ഇവ?

ടോട്ടോചാന്‍ said...

അത് ഉപഗ്രഹങ്ങള്‍ തന്നെയാണ്. ഭൂമിയോടടുത്ത ഭ്രമണപഥങ്ങളില്‍ ചലിച്ചു കൊണ്ടിരിക്കുന്ന ഉപഗ്രഹങ്ങള്‍ ആണവ. സൂര്യപ്രകാശം ലഭിക്കുന്ന ആകാശഭാഗത്ത് മാത്രമേ ഇത് ദൃശ്യമാവൂ. ചലിക്കുന്നത് നോക്കിനില്‍ക്കേ തന്നെ ഇവ അപ്രത്യക്ഷമാവുന്നതും അതു കൊണ്ടാണ്.

ഉല്‍ക്ക അല്ല എന്നു കരുതുന്നു.

കെ.കെ.എസ് said...

ORION 'the classical hunter' is the most striking constellation of the januarymonth.
l wonder have u observed it has a modernlook which is more striking-the head being sirius, stars on either side (one is tail end of eridanus other onek orion)giving it the look of a hunter aiming withalong gun..?

ടോട്ടോചാന്‍ said...

ഓറിയോണ്‍ അഥവാ വേട്ടക്കാരന്‍ എന്ന നക്ഷത്രഗണം ഏതാണ്ട് ഏഴു മാസത്തിലധികം നമുക്ക് ദൃശ്യമാവുന്ന ഗണമാണ്. ഏതൊരു കൊച്ചുകുട്ടിക്കും (ഈ പ്രയോഗം തന്നെ തെറ്റാണ് കൊച്ചുകുട്ടികള്‍ക്ക് നമ്മേക്കാള്‍ നന്നായി മനസ്സിലാക്കാന്‍ കഴിയും) തിരിച്ചറിയാന്‍ കഴിയുന്ന മറക്കാതിരിക്കുന്ന ഗണം.
സിറിയസ്സും മറ്റും ഉള്ള നക്ഷത്രഗണം വേട്ടക്കാരന്റെ പട്ടിയായാണ് കണക്കാക്കാപ്പെട്ടിരിക്കുന്നത്. സിറിയസ്സ് അതിന്റെ കണ്ണാണ്. പിന്നെ നമുക്ക് ഏത് ആകൃതിയും അരോപിക്കാം. പഴമക്കാര്‍ക്ക് മാത്രമല്ല പുതിയവര്‍ക്കും പുതിയ ആകൃതികള്‍ കണ്ടെത്തുന്നതില്‍ തടസ്സമില്ല. ഉദാഹരണമായി പെഴ്സിയൂസ് എന്ന ഗണം കാണുമ്പോള്‍ എനിക്ക് ഓര്‍മ്മനരുന്നത് നെല്‍ക്കതിരാണ്.

കെ.കെ.എസ് said...

there is a correction . It is not
sirius, wat i meant is rigel.any way thanks for the response.