അവ്വപുരുഷന്‍ (ബൂട്ടിസ്)
വടക്കേ അറ്റത്ത് കാണപ്പെടുന്ന നെക്കാര്‍ (Nekkar) എന്ന നക്ഷത്രമാണ് ബീറ്റ നക്ഷത്രം. 3.45 കാന്തിമാനമുള്ള ഈ നക്ഷത്രം 218.75 പ്രകാശവര്‍ഷം അകലെയാണ്. സെഗിനസ് എന്ന ഗാമ നക്ഷത്രം 85 പ്രകാശവര്‍ഷം അകലെ 3 കാന്തിമാനത്തോടെയുള്ള നക്ഷത്രമാണ്. ഇസ്സാര്‍ എന്ന ε നക്ഷത്രത്തിന്റെ കേവലകാന്തിമാനം -1.54 വരുമെങ്കിലും 210 പ്രകാശവര്‍ഷത്തോളം അകലെയായതിനാല്‍ ദൃശ്യകാന്തിമാനം 2.5 മാത്രമേ വരൂ. മഫ്റിഡ് (muphrid) എന്ന നക്ഷത്രം ബൂട്ടിസിന്റെ തെക്കേ അറ്റത്താണ്. 2.65 ദൃശ്യകാന്തിമാനമുള്ള ഈ നക്ഷത്രം 37 പ്രകാശവര്‍ഷം അകലെയാണ്.