തുലാം നക്ഷത്രഗണം
തുലാസിന്റെ ആകൃതിയുള്ള നക്ഷത്രഗണമാണിത്. ആല്‍ഫ, ബീറ്റ, ഗാമ എന്നീ നക്ഷത്രങ്ങളെ ചേര്‍ത്ത് വിശാഖം എന്നു പറയാറുണ്ട്. ചിലര്‍ ആള്‍ഫ നക്ഷത്രത്തെ മാത്രമായും വിശാഖമായി പരിഗണിക്കാറുണ്ട്. നക്ഷത്രപ്പാന തുടങ്ങിയ പഴയ കൃതികളില്‍ പറയുന്ന വിശാഖം എന്നാല്‍ ഇതില്‍ നിന്നും വളരെ മാറിയാണ് സ്ഥിതി ചെയ്യുന്നത്. ഇതില്‍ ആല്‍ഫ നക്ഷത്രം ശരിക്കും ഒരു ഇരട്ട നക്ഷത്രമാണ്. 2.75 കാന്തിമാനം ഉള്ള zubenelgenubi എന്ന താരവും 5.5 കാന്തിമാനം ഉള്ള ഒരു മങ്ങിയ നക്ഷത്രവും കൂടിച്ചേര്‍ന്നതാണിത്. ഏതാണ്ട് 77 പ്രകാശവര്‍ഷം അകലെയാണ് ഈ താരകങ്ങള്‍. നല്ല ശക്തിയേറിയ ടെലിസ്കോപ്പിലൂടെ ഇത് വേര്‍തിരിച്ച് കാണാവുന്നതാണ്. ബീറ്റ നക്ഷത്രമായ zubeneschamali 2.6 കാന്തിമാനം ഉള്ള നക്ഷത്രമാണ്.
കാന്തിമാനം അനുസരിച്ച് നോക്കിയാല്‍ ആല്‍ഫ ആകേണ്ടിയിരുന്നത് ഈ നക്ഷത്രമായിരുന്നു. ചില നക്ഷത്രമാപ്പുകളില്‍ അങ്ങിനെ കാണാറുണ്ട്. ഒരു നക്ഷത്രഗണത്തിലെ ഏറ്റവും പ്രഭ കൂടിയ നക്ഷത്രത്തെയാണ് ആല്‍ഫ എന്നു വിളിക്കാറ്. 160 പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറത്താണ് ഈ നക്ഷത്രത്തിന്റെ സ്ഥാനം. 3.9 കാന്തിമാനം ഉള്ള ഗാമ നക്ഷത്രം 3.9 പ്രകാശവര്‍ഷവും 3.25 കാന്തിമാനം ഉള്ള സിഗ്മ നക്ഷത്രം 292 പ്രകാശവര്‍ഷവും അകലെയാണ്. ബൂട്ടിസ് എന്ന ഗണത്തിലെ ഏറ്റവും തിളക്കമുള്ള ചോതി നക്ഷത്രം തുലാം രാശിയുടെ ഭാഗമാണ്.
No comments:
Post a Comment