അവ്വപുരുഷന്‍ (ബൂട്ടിസ്)
വടക്കേ അറ്റത്ത് കാണപ്പെടുന്ന നെക്കാര്‍ (Nekkar) എന്ന നക്ഷത്രമാണ് ബീറ്റ നക്ഷത്രം. 3.45 കാന്തിമാനമുള്ള ഈ നക്ഷത്രം 218.75 പ്രകാശവര്‍ഷം അകലെയാണ്. സെഗിനസ് എന്ന ഗാമ നക്ഷത്രം 85 പ്രകാശവര്‍ഷം അകലെ 3 കാന്തിമാനത്തോടെയുള്ള നക്ഷത്രമാണ്. ഇസ്സാര്‍ എന്ന ε നക്ഷത്രത്തിന്റെ കേവലകാന്തിമാനം -1.54 വരുമെങ്കിലും 210 പ്രകാശവര്‍ഷത്തോളം അകലെയായതിനാല്‍ ദൃശ്യകാന്തിമാനം 2.5 മാത്രമേ വരൂ. മഫ്റിഡ് (muphrid) എന്ന നക്ഷത്രം ബൂട്ടിസിന്റെ തെക്കേ അറ്റത്താണ്. 2.65 ദൃശ്യകാന്തിമാനമുള്ള ഈ നക്ഷത്രം 37 പ്രകാശവര്‍ഷം അകലെയാണ്.
6 comments:
സാധാരണയായി കിഴക്കൻ മാനത്താണ് ഈ ഗണത്തിനെ കണ്ടുള്ള പരിചയം .അതു കൊണ്ടായിരിക്കാം ചിത്രം തലതിരിച്ചു കൊടുത്തിരിക്കുന്നതു പോലെ തോന്നുന്നത്.നെക്ക്ടൈ പോലെ തോന്നുന്ന ഭാഗം താഴോട്ടാണ്.കൈകൾ വിടർത്തിനൃത്തം ചെയ്യുന്ന ഒരു പെൺ കുട്ടിയുടെ രൂപം ഓർമ്മിപ്പിക്കാറുണ്ട് ഈ താരാകദംബം..
ee drishya vismayangalellam kanumbol athokke yathrishchikamayi undayathanennu parayan ente manassu anuvadikkunnilla
ഇജാസ് , യാദൃശ്ചികം എന്നു തന്നെ കരുതാം. പ്രപഞ്ചത്തിന്റെ മറ്റൊരു കോണില്‍ നിന്നും നോക്കിയാല്‍ കാണുന്നത് ഇത്തരത്തില്‍ ഒരു ചിത്രമായിരിക്കുകയില്ല.
നാം ആകാശത്തെ നക്ഷത്രങ്ങളെ കൂട്ടിയോജിപ്പിച്ച് തിരിച്ചറിയാന്‍ വേണ്ടി വരയ്ക്കുന്ന സാങ്കല്‍പ്പിക ചിത്രങ്ങള്‍ മാത്രമാണ് എല്ലാ നക്ഷത്രഗണങ്ങളും. രൂപം തികച്ചും ഭാവനമാത്രം.
ഒരു പാടു താമസിച്ചുപോയി, ഈ വിലപിടിച്ച ബ്ലോഗും ഇതിലെ സുന്ദരമായ ലേഖനങ്ങളും കണ്ടെത്തുവാൻ!
ഇപ്പോൾ മാർച്ച് കഴിയാറായില്ലേ? ഇതിൽ വിവരിക്കാത്ത കുറേ നക്ഷത്രങ്ങളൊക്കെ മാനത്തുനോക്കി കണ്ടുപിടിക്കാൻ പറ്റിയ സമയമല്ലേ ഇപ്പോൾ? പ്രത്യേകിച്ച് കാർത്തിക മുതൽ കിഴക്കോട്ടുള്ളവ. അതുകൊണ്ടു് സ്വൽപ്പം ഉത്സാഹിച്ച് താമസിയാതെത്തന്നെ കുറച്ചുകൂടി ലേഖനങ്ങൾ എഴുതിച്ചേർക്കണം എന്നു് അഭ്യർത്ഥിക്കുന്നു.
നന്ദി, ആശംസകൾ!
ഈ ബ്ലോഗ് തുടക്കമിട്ട് വച്ചെങ്കിലും പിന്നീട് കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടില്ല. ഇനി പതിയേ ചെയ്യണം എന്ന് കരുതുന്നു.. 88നക്ഷത്രഗണങ്ങളും എന്നൊക്കെ വലിയ സ്വപ്നങ്ങളായിരുന്നു!!!
Post a Comment