ആകാശം ഒരു അത്ഭുതക്കാഴ്ചയാണ്. എന്നും മനുഷ്യന്‍റെ അന്വേഷണങ്ങള്‍ക്ക് ആകാശക്കാഴ്ചകള്‍ നല്‍കിയ പ്രേരണകള്‍ ചെറുതല്ല... ഇവിടെ ഒരു പുതിയ തുടക്കം ആകാശത്തിന്‍റെ വിവിധ ദൃശ്യവിരുന്നുമായി .....ആകാശക്കാഴ്ചകള്‍.....

തത്സമയ ദൃശ്യങ്ങള്‍ക്കായി സൈറ്റിന്‍റെ അവസാനഭാഗം നോക്കുക

counter free hit unique web

അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്‍ഷമായി 2009 നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാര്‍വിന്റെ ഇരുന്നൂറാം ജന്മദിനവും ഒറിജിന്‍ ഓഫ് സ്പീഷീസിന്റെ നൂറ്റമ്പതാം വാര്‍ഷികവും ഇതേ വര്‍ഷം തന്നെ. ഈ ശാസ്ത്രവര്‍ഷത്തില്‍ ഒരു ബ്ലോഗ് കൂടി.

scienceyear2009.blogspot.com

Wednesday, February 18, 2009

അവ്വപുരുഷന്‍ (ബൂട്ടിസ്) ഒന്നു പരിചയപ്പെട്ടു കളയാം


അവ്വപുരുഷന്‍ (ബൂട്ടിസ്)


തുലാം നക്ഷത്രഗണത്തിനും കന്നി നക്ഷത്രഗണത്തിനും വടക്കുമാറി കാണപ്പെടുന്ന ഒരു ഗണമാണ് അവ്വപുരുഷന്‍ അഥവാ ബൂട്ടിസ്. ഇതിലെ arcturus (α-bootes) എന്ന നക്ഷത്രമാണ് ചോതി. തുലാം ഗണത്തിലാണ് ഈ നക്ഷത്രം ഉള്‍പ്പെട്ടിരിക്കുന്നത്. 36.71 പ്രകാശവര്‍ഷം അകലെയുള്ള ഈ നക്ഷത്രം വളരെ തിളക്കമുള്ള നക്ഷത്രങ്ങളില്‍ നാലാം സ്ഥാനത്തുള്ള ഒന്നാണ്. വളരെ എളുപ്പം കണ്ണില്‍ പെടുന്ന ഈ നക്ഷത്രത്തിന്റെ കാന്തിമാനം 0.15 ആണ്. കേവല കാന്തിമാനമാകട്ടെ -0.11 ഉം.



വടക്കേ അറ്റത്ത് കാണപ്പെടുന്ന നെക്കാര്‍ (Nekkar) എന്ന നക്ഷത്രമാണ് ബീറ്റ നക്ഷത്രം. 3.45 കാന്തിമാനമുള്ള ഈ നക്ഷത്രം 218.75 പ്രകാശവര്‍ഷം അകലെയാണ്. സെഗിനസ് എന്ന ഗാമ നക്ഷത്രം 85 പ്രകാശവര്‍ഷം അകലെ 3 കാന്തിമാനത്തോടെയുള്ള നക്ഷത്രമാണ്. ഇസ്സാര്‍ എന്ന ε നക്ഷത്രത്തിന്റെ കേവലകാന്തിമാനം -1.54 വരുമെങ്കിലും 210 പ്രകാശവര്‍ഷത്തോളം അകലെയായതിനാല്‍ ദൃശ്യകാന്തിമാനം 2.5 മാത്രമേ വരൂ. മഫ്റിഡ് (muphrid) എന്ന നക്ഷത്രം ബൂട്ടിസിന്റെ തെക്കേ അറ്റത്താണ്. 2.65 ദൃശ്യകാന്തിമാനമുള്ള ഈ നക്ഷത്രം 37 പ്രകാശവര്‍ഷം അകലെയാണ്.

6 comments:

കെ.കെ.എസ് said...

സാധാരണയായി കിഴക്കൻ മാനത്താണ് ഈ ഗണത്തിനെ കണ്ടുള്ള പരിചയം .അതു കൊണ്ടായിരിക്കാം ചിത്രം തലതിരിച്ചു കൊടുത്തിരിക്കുന്നതു പോലെ തോന്നുന്നത്.നെക്ക്ടൈ പോലെ തോന്നുന്ന ഭാഗം താഴോട്ടാണ്.കൈകൾ വിടർത്തിനൃത്തം ചെയ്യുന്ന ഒരു പെൺ കുട്ടിയുടെ രൂപം ഓർമ്മിപ്പിക്കാറുണ്ട് ഈ താരാകദംബം..

jasi said...

ee drishya vismayangalellam kanumbol athokke yathrishchikamayi undayathanennu parayan ente manassu anuvadikkunnilla

ടോട്ടോചാന്‍ said...

ഇജാസ് , യാദൃശ്ചികം എന്നു തന്നെ കരുതാം. പ്രപഞ്ചത്തിന്റെ മറ്റൊരു കോണില്‍ നിന്നും നോക്കിയാല്‍ കാണുന്നത് ഇത്തരത്തില്‍ ഒരു ചിത്രമായിരിക്കുകയില്ല.

നാം ആകാശത്തെ നക്ഷത്രങ്ങളെ കൂട്ടിയോജിപ്പിച്ച് തിരിച്ചറിയാന്‍ വേണ്ടി വരയ്ക്കുന്ന സാങ്കല്‍പ്പിക ചിത്രങ്ങള്‍ മാത്രമാണ് എല്ലാ നക്ഷത്രഗണങ്ങളും. രൂപം തികച്ചും ഭാവനമാത്രം.

Viswaprabha said...

ഒരു പാടു താമസിച്ചുപോയി, ഈ വിലപിടിച്ച ബ്ലോഗും ഇതിലെ സുന്ദരമായ ലേഖനങ്ങളും കണ്ടെത്തുവാൻ!

ഇപ്പോൾ മാർച്ച് കഴിയാറായില്ലേ? ഇതിൽ വിവരിക്കാത്ത കുറേ നക്ഷത്രങ്ങളൊക്കെ മാനത്തുനോക്കി കണ്ടുപിടിക്കാൻ പറ്റിയ സമയമല്ലേ ഇപ്പോൾ? പ്രത്യേകിച്ച് കാർത്തിക മുതൽ കിഴക്കോട്ടുള്ളവ. അതുകൊണ്ടു് സ്വൽ‌പ്പം ഉത്സാഹിച്ച് താമസിയാതെത്തന്നെ കുറച്ചുകൂടി ലേഖനങ്ങൾ എഴുതിച്ചേർക്കണം എന്നു് അഭ്യർത്ഥിക്കുന്നു.

നന്ദി, ആശംസകൾ!

Viswaprabha said...
This comment has been removed by the author.
ടോട്ടോചാന്‍ said...

ഈ ബ്ലോഗ് തുടക്കമിട്ട് വച്ചെങ്കിലും പിന്നീട് കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടില്ല. ഇനി പതിയേ ചെയ്യണം എന്ന് കരുതുന്നു.. 88നക്ഷത്രഗണങ്ങളും എന്നൊക്കെ വലിയ സ്വപ്നങ്ങളായിരുന്നു!!!